ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതം നിറഞ്ഞ രാജ്യം സിംബാവെ, ഇന്ത്യയുടെ സ്ഥാനം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 മെയ് 2023 (14:21 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതം നിറഞ്ഞ രാജ്യം സിംബെ. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി രാജ്യങ്ങളെ വിലയിരുത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കയുടെ വാര്‍ഷിക ദുരിത സൂചിയിലാണ് ഇക്കാര്യം പറയുന്നത്. യുദ്ധത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന യുക്രെയിന്‍, സിറിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാവെ ഒന്നാം സ്ഥാനത്തെത്തിയത്.
 
157 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. ദുരിതരാജ്യങ്ങളുടെ പട്ടികയിലെ ആദ്യത്തെ 10 സ്ഥാനങ്ങള്‍ സിംബാവെ, വെനസ്വല, സിറിയ, ലബനന്‍, സുഡാന്‍, അര്‍ജന്റീന, യമന്‍, ഉക്രൈന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article