കോവിഡ് ഓരോ നാലു മിനിറ്റിലും ഒരാളുടെ ജീവന്‍ എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മിസോറിയിലെ വെറ്ററന്‍സ് അഫയേഴ്‌സ് സെന്റ് ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. പ്രതിരോധശേഷി കുറഞ്ഞ ആളുകളെയും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആളുകളെയും ആണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ഇപ്പോഴത്തെ മുന്‍നിര കൊലയാളിയാണ് കോവിഡ്.