എടിഎം പിന്‍ നമ്പര്‍ മറന്നുപോയോ, ഇങ്ങനെ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 മാര്‍ച്ച് 2025 (19:14 IST)
എടിഎം കാര്‍ഡ് നമ്മളില്‍ എല്ലാവരും ഉപയോഗിക്കുന്നതാണ്. എടിഎം ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് പിന്നെ നമ്പര്‍. എന്നാല്‍ പലരും ഇത് പലപ്പോഴും മറന്നു പോകാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അക്കൗണ്ട് ഉടമയ്ക്ക് ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ സ്വയം സൃഷ്ടിക്കാനോ മാറ്റാനോ ഉള്ള സൗകര്യം നല്‍കുന്നുണ്ട്. നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മറന്നുപോയെങ്കില്‍ അല്ലെങ്കില്‍ പുതിയൊരു എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ പുനഃസജ്ജീകരിക്കാനോ സൃഷ്ടിക്കാനോ നിങ്ങള്‍ ഇങ്ങനെ ചെയ്താല്‍ മതി. 
 
നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കിന്റെ എടിഎം ബൂത്തിലേക്ക് പോകുക. മെഷീനില്‍ കാര്‍ഡ് ഇടുക, നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ജനറേറ്റ് പിന്‍ ഓപ്ഷന്‍ നിങ്ങളുടെ സ്‌ക്രീനില്‍ വരും, അത് തിരഞ്ഞെടുക്കുക. അതിനുശേഷം, നിങ്ങളുടെ ജനനത്തീയതി ചോദിച്ചാല്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുക, തുടര്‍ന്ന് DD/MM/YY ഫോമില്‍ അത് പൂരിപ്പിക്കുക. 
 
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒറ്റത്തവണ പാസ്വേഡ് (OTP) അയയ്ക്കും. അത് നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ പുതിയ പാസ്വേഡ് തിരഞ്ഞെടുത്ത് സ്ഥിരീകരിക്കുക. ഇതുകൂടാതെ ബാങ്കിന്റെ ബ്രാഞ്ചില്‍ പോയോ നെറ്റ് ബാങ്കിംഗ് വഴിയോ നിങ്ങള്‍ക്ക് പിന്‍ജര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍