കള്ളം പറയുന്നയാള്‍; ഹൃദയത്തില്‍ വെറുപ്പ് പുലര്‍ത്തുന്നവര്‍; ഹിലരി പിശാചാണ്; പ്രസിഡന്റ് ആയാല്‍ അവരെ ജയിലിലേക്ക് അയയ്ക്കുമെന്നും ട്രംപ്

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (12:56 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രണ്ടാം സംവാദത്തില്‍ ഹിലരി ക്ലിന്റണെ വ്യക്തിപരമായി ആക്ഷേപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരി പിശാചാണെന്നും താന്‍ പ്രസിഡന്റ് ആയാല്‍ അവരെ ജയിലിലേക്ക് അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
 
കഴിഞ്ഞദിവസം നടന്ന സംവാദത്തിലാണ് ട്രംപിന്റെ അഭിപ്രായപ്രകടനം. ഹിലരി കള്ളം പറയുന്നയാളാണ്. ഹൃദയത്തില്‍ ഭീതിജനകമായ വെറുപ്പ് വെച്ചു പുലര്‍ത്തുന്നവരാണ്. അവര്‍ പിശാചാണ്. താന്‍ പ്രസിഡന്റ് ആയാല്‍ അവരെ ഇ - മെയില്‍ കേസില്‍ ജയിലിലേക്ക് അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
 
നേരത്തെയും സ്​ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ട്രംപ് വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ട്രംപി​ന്റെ ടേപ്പ്​ ഏറെ വിവാദമാവുകയും ഇതിനെതിരെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ രംഗത്തെത്തുകയും ​ചെയ്​തിരുന്നു.  നില പരുങ്ങലിലായ ട്രംപ്​ പീന്നീട് പരാമർശത്തിൽ മാപ്പ്​ പറഞ്ഞിരുന്നു.
Next Article