ഭക്ഷണം കഴിച്ച ബില്ലിന്റെ പകുതി തുക ഭാര്യ നൽകിയില്ല, ഭർത്താവ് പൊലീസിനെ വിളിച്ചുവരുത്തി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ !

ചൊവ്വ, 5 ഫെബ്രുവരി 2019 (15:23 IST)
സിഡ്നി: പല തരത്തിലുള്ള കുടുംബ വഴക്കുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. ഭക്ഷണ ശാലയിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം ഹോട്ടലുകാർക്കും പൊലീസിനും വലിയ തലവേദന തന്നെയായി. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ബില്ലിന്റെ പകുതി തുക നൽകണം എന്ന് ഭർത്താവ്, നൽകാനാവില്ലെന്ന് ഭാര്യയും. സംഗതി മഹാ തർക്കത്തിലേക്ക് നീങ്ങി.
 
സിഡ്നിയിലെ ഒരു ചൈനീസ് റെസ്റ്റൊറെന്റിലാണ് സംഭവം ഉണ്ടായത്. തർക്കം പരിധിവിട്ടതോടെ ഭർത്താവ് പൊലീസിന്റെ എമർജെൻസി നമ്പരിൽ വിളിച്ചു. ഇതോടെ ശരവേഗത്തിൽ പൊലീസും പാഞ്ഞെത്തി. ദമ്പതികളുടെ പരാതി കേട്ട പൊലീസ് മൂക്കത്ത് കൈവച്ചുപോയി.
 
എങ്കിലും പൊലീസ് ഇവരെ കൈവിട്ട് പോയില്ല. ഇരുവരെയും കൂട്ടിയിരുത്തി ഇത്തരം തർക്കങ്ങളിൽ പൊലീസിന്റെ എമർജെൻസി നമ്പരിൽ വിളിക്കരുത് എന്ന് സൌമ്യമായിതന്നെ പറഞ്ഞ മനസിലാക്കിക്കൊടുത്തു. ഇരുവരുടെയും തർക്കം ഒത്തുതീർപ്പാക്കിയതിന് ശേഷമാണ് പൊലീസ് മടങ്ങിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍