ജനുവരി 29ന് പുലർച്ചെ ഒരു മണീക്ക് ദമ്പതികളായ ഫർഹത് അലിയും, സീമ ശർമ്മയും ഓല ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ബുക്കിംഗ് ലഭിച്ച ഗോവിന്ദ് കാറുമായെത്തി. ഗാസിയാബാദിൽനിന്നും ഗുഡ്ഗാവിലേക്കായിരുന്നു ദമ്പതികൾക്ക് പോകേണ്ടിയിരുന്നത്. ദമ്പതികൾ വീട്ടിലെത്തിയതോടെ ഗോവിന്ദിനെ ചായക്കായി വീട്ടിലേക്ക് ക്ഷണിച്ചു, ക്ഷണം സ്വീകരിച്ച് ഗോവിന്ദ് ദമ്പതികൾക്കൊപ്പം വീട്ടിലെത്തി.
ചായയിൽ മയക്കുമരുന്ന് കലർത്തി ഗോവിന്ദിന് നൽകിയ ശേഷം കയർ കഴുത്തിൽ മുറുക്കിയാണ് ദമ്പതികൾ കൊലപാതകം നടത്തിയത്. ശെഷം ഉടനെ തന്നെ ഇവർ വീടുപൂട്ടി പുറത്തുപോയി. പിറ്റേ ദിവസം കട്ടറുകളും കത്തിയുമായി വീട്ടിലെത്തിയ ദമ്പതികൾ മൃതദേഹം മൂന്ന് കഷ്ണങ്ങളായി നുറുക്കി. മൂന്ന് കവറുകളിലാക്കി ഗ്രേറ്റർ നോയിഡയിലെ ഓഡയിൽ ഉപേക്ഷിച്ചു.
ഗോവിന്ദിന് ലഭിച്ച ബുക്കിംഗുകളെ അടിസ്ഥാനപ്പെടുത്തി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഗാസിയാബാദിലെ ലോനിയിൽനിന്നും കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ദമ്പതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കാർ സ്വന്തമാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നും മൃതദേഹം ഉപേക്ഷിക്കുന്നതിനായാണ് മൂന്ന് കഷ്ണങ്ങളായി നുറുക്കിയത് എന്നും പ്രതികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.