കടുക് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങൾ വരാതെ സംരക്ഷിക്കനാകും. ഈ അസുഖമുള്ളവർ കടുക് നിത്യേന കഴിച്ചാൽ മാറ്റങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യകരമായി വടിവൊത്ത ശരീരം സ്വന്തമാക്കാനുള്ള ഉത്തമ മാർഗം കൂടിയാണ് കടുക് ആഹാരത്തിന്റെ ഭാഗമാക്കുക എന്നത്.
ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടാതെ ഇത് സംരക്ഷിക്കും. ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മൈഗ്രെയ്ൻ. ഇത് ചെറുക്കാനും കടുകിനു കഴിവുണ്ട്. സെലേനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി കടുകിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം രക്തസമ്മർദ്ദത്തെ കുറക്കുന്നതിന് ഉത്തമമാണ്. ചർമ്മ സംരക്ഷനത്തിനും നിത്യ യൌവ്വനം തരുന്നതിനും കടുകിന് പ്രത്യേക കഴിവാണുള്ളത്.