പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പണം നൽകിയില്ല; പബ്ജി ഗെയിമിന് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു

തിങ്കള്‍, 4 ഫെബ്രുവരി 2019 (18:13 IST)
പബ്ജി എന ഗെയിം യുവക്കളുടെയും കുട്ടികളുടെയും ഇടയിലേക്ക് കടന്നുവന്നിട്ട് അധികാലം ആയിട്ടില്ല. ഇതിനിടെ തന്നെ ഗെയിം വലിയ അഡിക്ഷൻ ഉണ്ടാക്കികഴിഞ്ഞു. പബ്ജി കളിക്കുന്നതിനായി പുതിയ സ്മാർട്ട്ഫോൺ വാങ്ങി നൽകത്തതിന്റെ പേരിൽ യുവാവ് ആത്മഹ്ത്യ ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
മുംബൈ കുർളയിൽ നദീം ഷെയ്ക്ക് എന്ന പത്തൊൻപതുകാരനാണ് പബ്ജി കളിക്കാൻ പുതിയ സ്മാർട്ട്ഫോൺ വാങ്ങാനാവാത്തതിന്റെ മനോവിഷമത്തിൽ തൂങ്ങിമരിച്ചത്. പബ്ജി ഗെയിം രാത്രി മുതൽ വെളുക്കുവോളം കളിച്ച് നദീം ഗെയിമിന് അടിമപ്പെട്ടിരുന്നു എന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.
 
നദീം ഉപയോഗിച്ചുകൊണ്ടിരുന്ന സ്മാർട്ട്ഫോൺ അടുത്തിടെ കേടുവന്നിരുന്നു. ഇതേ തുടർന്ന് മുപ്പതിനയിരത്തോളം രൂപ വരുന്ന പുതിയ സ്മർട്ട്ഫോൺ വാങ്ങി നൽകുന്നതിനായി ഇയാൾ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഫോൺ വാങ്ങാൻ പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ മനോവിഷമത്തിൽ നദീം ജീവനൊടുക്കുകയായിരുന്നു. നദീമിന്റേത് ആത്മഹത്യ തന്നെയാണ് എന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍