ശാരദയുടെ പേരിൽ ബംഗാൾ പിടിക്കാനാകുമോ ബി ജെ പിക്ക് ?

ചൊവ്വ, 5 ഫെബ്രുവരി 2019 (14:19 IST)
പശ്ചിമ ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പുകേസിൽ നിർണായകമായ സംഭവ വികാസങ്ങളാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കമ്മീഷ്ണറായ രാജീവ് കുമാർ തെളിവുകൾ നശിപ്പിച്ചു എന്ന് സി ബി ഐ സുപ്രീം കോടതിയി വ്യക്തമാക്കിയതിനെ തുടർന്ന് രാജിവ് കുമാറിനെ ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നു എന്നതാണ് കേസിൽ ഇപ്പോഴുള്ള പുരോഗതി. എന്നാൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
 
ഇതാദ്യമായല്ല ശാരദ തട്ടിപ്പുകേസിൽ വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാകുന്നത്. 2013ലാണ് ശരദ ചിട്ടി തട്ടിപ്പുകേസ് പുറത്തുവരുന്നത്. 2014ലെ തിരഞ്ഞെടുപ്പ് കാലത്തും ഇതേ പ്രതിസന്ധി തൃണമൂൽ നേരിട്ടിരുന്നു എങ്കിലും അന്ന്  തൃണമൂലിന് കാര്യങ്ങൾ അത്ര മോശമായൊന്നും മാറിയില്ല. എന്നാൽ നിലവിലെ സാഹചര്യം തൃണമൂലിനും മമതക്കും രഷ്ട്രീയമായി നഷ്ടമുണ്ടാക്കുന്നത് തന്നെയായിരിക്കും എന്നാണ് രഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
 
തിരഞ്ഞെടുപ്പ് പടി വതിൽക്കൽ നിൽക്കുമ്പോഴാണ് വിണ്ടും സി ബി ഐ വിഷയത്തെ സജീവമാക്കി മാറ്റിയിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിനെയും ബി ജെ പിയെയും സഹായിക്കുന്ന നിലപാടിന്റെ ഭാഗമായാണ് എന്നാണ് എന്ന്  കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വാദിക്കുന്നുണ്ട്. എന്നാൽ 2013 കേസ് പുറത്തുവരുന്ന സമയത്ത് യു പി എ സർക്കാരാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസ്  അന്ന് തൃണമുലിനെ എതിർ ചേരിയിലാണ് നിർത്തിയിരുന്നത്. എങ്കിൽ ഇപ്പോൾ മഹാ സഖ്യത്തിനായി നിലപാടിൽ വിട്ടുവീഴ്ച വരുത്തി മമതയോടൊപ്പം നിൽക്കുകയാണ് കോൺഗ്രസ്.
 
ബി ജെ പിയെ സംബന്ധിച്സിടത്തോളം ഉള്ളിൽ കയറാൻപോലുമാകാത്ത ബംഗാൾ എന്ന ശക്തമായ കോട്ടയിലേക്ക് കടന്നുകയറാനുള്ള ഒരു ഉത്തമ അവസരമാണ് കേസ്. പ്രത്യേകിച്ച് ഒരു കാലത്ത് മമതയുടെ വലം കൈയ്യായിരുന്ന മുകുൾ റോയി ഇപ്പോൽ ബി ജെ പി പാളയത്തിലാണ് എന്ന് മാത്രമല്ല. ബംഗാളിലെ ബി ജെ പിയുടെ അധ്യക്ഷൻ കൂടിയാണ്. ശാരദ ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അറിയാവുന്ന ആൾകൂടി തങ്ങളുടെ പക്ഷത്തുള്ളത് ബി ജെ പിക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍