ബഹിരാകാശത്തുവച്ച് ലൈംഗികബന്ധം; ഒരു കാര്യവും നടക്കില്ലെന്ന് ശാസ്ത്രജ്ഞന്‍‌മാര്‍ !

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (18:43 IST)
വ്യത്യസ്തത ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം. എന്നും ഒരേ കാര്യങ്ങള്‍ ചെയ്താല്‍ ഒരു രസവുമുണ്ടാ‍കില്ല. ലൈംഗികതയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.
 
ഈ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ബഹിരാകാശത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെട്ട് ശാസ്ത്രജ്ഞരെ തേടി എത്തുന്നത്. എന്നാ‍ല്‍, പല ദമ്പതിമാരുടെയും ഈ ആഗ്രഹം പൂര്‍ത്തീകരിച്ച് കൊടുക്കാനാകുമോ എന്ന സംശയത്തിലാണ് ശാസത്രജ്ഞര്‍. 
 
ധാരാളം പേര്‍ ബഹിരാകാ‍ശത്ത് വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ആഗ്രഹവുമായി സമീപിക്കുന്നു എന്നാണ് പല ബഹിരാകാശ വിനോദസഞ്ചാര ഏജന്‍സികളും അറിയിക്കുന്നത്. 
 
ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ലൈംഗികബന്ധം സാദ്ധ്യമാകില്ല എന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ബഹിരാകാശ യാത്രികരുടെ ശരീരം ഒരു സ്ഥാനത്ത് നില്‍ക്കില്ലെന്നും പറന്ന് നടന്നു കൊണ്ട് എങ്ങനെയാണ് ലൈംഗിക ബന്ധം സാദ്ധ്യമാകുക എന്നും ശാസ്ത്രജ്ഞര്‍ ചോദിക്കുന്നു. അല്ലെങ്കില്‍ ഇതിന് വേണ്ടി പ്രത്യേകം സംവിധാനങ്ങള്‍ നിര്‍മ്മിക്കേണ്ടി വരും. ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനും അവസരം തേടി ആള്‍ക്കാര്‍ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article