ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങവേ കെട്ടിടത്തിന് പുറത്ത് സ്ത്രീകളും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ശരണം വിളി മുദ്രാവാക്യവുമായി പ്രതിഷേധം ഉയര്‍ത്തി. ഇതോടെ താന്‍ ശരണംവിളി ഒരുപാട് കണ്ടിട്ടുണ്ട് എന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലകാലമല്ലേ ശരണം വിളിച്ചോട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗത്തിലേക്ക് കടക്കുകയും ചെയ്തു.