അപകടത്തിലെ നിഗൂഢത തുടരും; മലേഷ്യന്‍ വിമാനത്തിനു വേണ്ടി ഇനി തിരച്ചില്‍ ഇല്ല

Webdunia
ചൊവ്വ, 17 ജനുവരി 2017 (15:54 IST)
അപകടത്തിനു പിന്നിലെ നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്താതെ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചു. മലേഷ്യന്‍ 370 വിമാനത്തിനു വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴക്കടലില്‍ നടത്തിയ അന്വേഷണവും ലക്‌ഷ്യത്തില്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
 
മൂന്നുവര്‍ഷം മുമ്പാണ് മലേഷ്യന്‍ വിമാനം കാണാതായത്. എന്നാല്‍, ഇത്രയും കാലം അന്വേഷണം നടത്തിയിട്ടും കാണാതായ വിമാനത്തിന്റെ ചെറിയ അവശിഷ്‌ടം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 
പടിഞ്ഞാറന്‍ ആസ്ട്രേലിയയില്‍ 46,000 മൈല്‍ ദൂരം തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയില്ല. അതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കുന്നു. ജോയിന്റ് ഏജന്‍സി കോഡിനേഷന്‍ സെന്റര്‍ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.
 
2014 മാര്‍ച്ച് എട്ടിന് ക്വാലാലംപുരില്‍ നിന്നും ബീജിങ്ങിലേക്ക് പോകുകയായിരുന്നു വിമാനം കാണാതാകുകയായിരുന്നു. 227 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 239 പേരായിരുന്നു ഉണ്ടായിരുന്നത്.
Next Article