പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം പതിനാലു വയസ്സുകാരനെ കാണിച്ചതിനെ തുടര്‍ന്ന് മലയാളി വൈദികന്‍ ഫ്‌ളോറിഡയില്‍ അറസ്റ്റിലായി. ഇന്ത്യയില്‍ നിന്നുള്ള മലയാളിയായ ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ ജോസ് പാലിമറ്റം ആണ് തിങ്കളാഴ്ച പിടിയിലായത്.
ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം പള്ളിയില്‍ തങ്ങിയ കുട്ടിയെ തന്റെ സെല്‍ഫോണിലെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ വൈദികന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഫോണിലെ ചിത്രങ്ങള്‍ കുട്ടികളുടെ നഗ്നചിത്രമാണെന്ന് മനസിലാക്കിയ കുട്ടി ഉടന്‍ തന്നെ ഫോണ്‍ വൈദികന് തിരികെ നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ഈ വിവരം പള്ളിയിലെ ഒരു ജീവനക്കാരനെയും മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയില്‍ ഫോണില്‍ പത്തിനും പതിനെട്ടിലും പ്രായത്തിലുള്ള കുട്ടികളുടെ നഗ്നചിത്രം കണ്ടെത്തുകയും ചെയ്തു. തിങ്കളാഴ്ചയാണ് വൈദികനെ അറസ്റ്റ് ചെയ്തത്.
രണ്ടു വര്‍ഷത്തെ സേവനത്തിനായി ഡിസംബറില്‍ അമേരിക്കയിലെത്തിയ വൈദികന്‍. പാം ബീച്ച് ഹോളി നെയിം ഓഫ് ജീസസ് ഇടവകയിലെ വൈദികനായിരുന്നു. സംഭവത്തെ ഗുരുതരമായി തന്നെ കാണുമെന്നും. കേസുമായി എല്ലാ രീതിയിലും സഹകരിക്കാന്‍ ഒരുക്കമാണെന്നും രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മുതിര്‍ന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികളുമായി ഇടപെടരുതെന്ന് വൈദികന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.