Kenneth Smith: അമേരിക്കയില്‍ നൈട്രജന്‍ വധശിക്ഷയ്ക്ക് വിധേയനായ യൂജിന്‍ സ്മിത്തിന്റെ പ്രാണ വേദന കണ്ടു ഞെട്ടി ജയില്‍ ജീവനക്കാര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ജനുവരി 2024 (16:03 IST)
smith
Kenneth Smith: അമേരിക്കയില്‍ നൈട്രജന്‍ വധശിക്ഷയ്ക്ക് വിധേയനായ യൂജിന്‍ സ്മിത്തിന്റെ പ്രാണ വേദന കണ്ടു ഞെട്ടി ജയില്‍ ജീവനക്കാര്‍. അമേരിക്കയില്‍ ആദ്യമായാണ് നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധ ശിക്ഷ നടപ്പിലാക്കിയത്. ഇദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവായ വൈദികന്‍ റവ. ജെഫ് ഹുഡാണ് കാര്യം വെളിപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്നുള്ള ഞെട്ടലില്‍ ജയില്‍ ജീവനക്കാര്‍ ഇനിയും മുക്തരായിട്ടില്ലെന്നും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു ഇതൊന്നും അദ്ദേഹം പറഞ്ഞു. ശ്വാസം കിട്ടാതെ കിടന്നു പിടയ്ക്കുന്ന മീനിനെ പോലെയാണ് സ്മിത്തിനെ കണ്ടത്. പെട്ടെന്ന് അവസാനിക്കുന്നതും വേദനയില്ലാത്തതുമായ മരണം എന്നായിരുന്നു നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധത്തെക്കുറിച്ച് പറഞ്ഞിരുന്നത്. 
 
എന്നാല്‍ ഇത് നേരെ വിപരീതമായിരുന്നു. ഏകദേശം 22 മിനിറ്റിനു ശേഷമാണ് സ്മിത്തിന് മരണം സംഭവിച്ചത്. സിനിമയില്‍ കണ്ടു മാത്രം പരിചയമുള്ള ചേഷ്ടകളാണ് മരണസമയത്ത് സ്മിത്ത് കാണിച്ചത്. 1988 ല്‍ ഒരു പാസ്റ്ററുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് കെന്നത്ത് യൂജിന്‍ സ്മിത്തിനെ വധശിക്ഷയ്ക്ക് വിധിച്ചത്. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയും ഇതിനെ എതിര്‍ത്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article