കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യസംഘടന

Webdunia
വ്യാഴം, 15 ജൂലൈ 2021 (20:54 IST)
കൊവിഡ് മഹാമാരി മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്.
 
ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇതിനോടകം അത് വ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് വികസിച്ചുകൊണ്ടേയിരിക്കുകയാണ് അതിന്റെ ലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആഗോള പ്രവണത ഇതിനെതിരാണ്. കൊവിഡ് വാക്‌സിനുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഞെട്ടിക്കുന്ന അസമത്വമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article