കക്ഷം വിയര്‍ക്കാതിരിക്കാന്‍ ശസ്ത്രക്രിയ നടത്തിയ 23 കാരി മരിച്ചു

Webdunia
വ്യാഴം, 15 ജൂലൈ 2021 (20:14 IST)
കക്ഷത്തെ വിയര്‍പ്പ് അകറ്റാന്‍ ശസ്ത്രക്രിയ നടത്തിയ 23 കാരി ഒഡാലിസ് സാന്റോസ് മെന മരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഒഡാലിസ് ഒരു ബോഡി ബില്‍ഡര്‍ കൂടിയാണ്. ശസ്ത്രക്രിയക്കിടെയാണ് ഒഡാലിസ് മരിച്ചത്. ജൂലൈ ഏഴിനാണ് സംഭവം. മെക്‌സിക്കോയിലെ സ്‌കിന്‍പീല്‍ ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്. മിറ ഡ്രൈ എന്ന ശസ്ത്രക്രിയക്കിടെയാണ് ദാരുണാന്ത്യം. താപോര്‍ജ്ജം ഉപയോഗിച്ച് വിയര്‍പ്പ് ഗ്രന്ഥികള്‍ നീക്കം ചെയ്യുകയാണ് ശസ്ത്രിക്രിയ. ശരീരത്തിലെ ദുര്‍ഗന്ധവും കക്ഷത്തിലെ മുടി വളര്‍ച്ചയും ഇല്ലാതാക്കുന്നതാണ് ശസ്ത്രക്രിയ. അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിആര്‍ നല്‍കാന്‍ തീവ്രപരിശ്രമം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article