അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണകാലം വന്നെന്ന് വ്യക്തമാക്കിയ ട്രംപ് രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്നും അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നും ഫ്ലോറിഡയില്‍ പറഞ്ഞു.
ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപിന്റെ ഭാര്യയും മക്കളുമെല്ലാം വേദിയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.