538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടുന്നവരാണ് വിജയിക്കുക. ജനകീയ വോട്ടില്‍ ഭൂരിപക്ഷം നേടിയാലും ഇലക്ടറല്‍ വോട്ടില്‍ പിന്നിലായാല്‍ ജയിക്കാനാകില്ല. അറ്റ്‌ലസ് ഇന്റല്‍ പുറത്തുവിട്ട പുതിയ സര്‍വെ പ്രകാരം ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ കമലയേക്കാള്‍ മുന്‍തൂക്കം ട്രംപിനാണ്. നോര്‍ത്ത് കരോളിന, ജോര്‍ജിയ, അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിനാണ് മേല്‍ക്കൈ എന്ന് അറ്റ്‌ലസ് ഇന്റല്‍ സര്‍വെ അവകാശപ്പെടുന്നു. ഇന്ത്യന്‍ അമേരിക്കന്‍സിന്റെ പിന്തുണ ട്രംപിനാണ് ലഭിക്കുകയെന്നും വിലയിരുത്തലുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പാണ് അവസാന മണിക്കൂറുകളില്‍ റിപ്പബ്ലിക്കന്‍സിനു ഗുണം ചെയ്തതെന്നാണ് വിവരം.