"ആരും ഡോക്ടർമാരായി ജനിക്കുന്നില്ല സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്'' ഉക്രെയിൽ പഠിക്കുന്ന ഒരു കൂട്ടം മലയാളി വിദ്യാർഥികൾ ചേർന്ന് തയ്യാറാക്കിയ മ്യൂസികൽ വിഡിയോയാണിത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മെഡിക്കൽ വിദ്യാർഥികളായ എബ്രഹാം അമലും സുഹൃത്തുക്കളുമാണ് ഈ രസകരമായ വീഡിയോക്ക് പിന്നിൽ.
ആൽബം തയ്യാറാക്കാനായി ഉപയോഗിച്ച വാദ്യോപകരണങ്ങളടക്കം എല്ലാം വാടകയ്ക്ക് വാങ്ങിയതാണെന്ന് വീഡിയോയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. മലയാളത്തിലിറങ്ങിയ ഫ്രീക്കൻ പാട്ടുകൾക്കൊപ്പമാണ് വിദ്യാർത്ഥികളുടെ സ്വന്തം സൃഷ്ടിയായ വരികളും ഉപയോഗിച്ചിരിക്കുന്നത്.
പ്രേമമെന്ന ചിത്രത്തിലെ അവള് വേണ്ട്ര, ഇവള് വേണ്ട്ര, എന്നാലും നീ എന്നെ ഇട്ടിട്ടു പോയില്ലേടീ, പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ, ...എന്നീ പാട്ടുകളാണ് വിഡിയോയിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. പഠനഭാരത്തെ കുറിച്ചും പ്രണയ നൈരാശ്യമടക്കമുള്ള കുസൃതി നിറഞ്ഞ പഠനകാലത്തെ കുറിച്ചുമൊക്കെയാണ് പാടിയിരിക്കുന്നത്.