ഫ്രിഡ്ജ് വാങ്ങിയാൽ ഒരു മൃതദേഹം ഫ്രീ!

Webdunia
വെള്ളി, 3 ജൂണ്‍ 2016 (18:26 IST)
30 ഡോളർ നൽകി വാങ്ങിയ ഫ്രിഡ്ജ് തുറന്ന് വിട്ടമ്മ ഞെട്ടി. ഫ്രിഡ്ജിനകത്ത് തണുത്ത മരവിച്ച മൃതദേഹം. യു എസിലെ നോര്‍ത്ത് കരോളിനയിലെ ഗോള്‍ഡ്‌സ്ബറോ സ്വദേശിനിയായ യുവതി വാങ്ങിയ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
കഴിഞ്ഞ മെയ് മാസത്തിലാണ് വീട്ടമ്മ അടുത്തുള്ള വീട്ടുപകരണങ്ങൾ വിൽക്കുന്ന കടയിൽ നിന്നും സെക്കൻ ഹാൻഡ് ഫ്രിഡ്ജ് വാങ്ങിയത്. നേരത്തേ ഉപയോഗിച്ച ആളുടെ സാധനങ്ങൾ ഫ്രിഡ്ജില്‍ ഉണ്ടെന്നും അതിനാല്‍ ഫ്രിഡ്ജ് ഉടന്‍ തുറക്കരുതെന്നും ഉടമ വീട്ടമ്മയോട് പറഞ്ഞിരുന്നു. എന്നാൽ സാധനമന്വേഷിച്ച് ആരും എത്താത്തതിനെതുടർന്ന് സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്. വീട്ടമ്മ ഉടൻ തന്നെ പൊലീസിനെ വിവരമരിയിച്ചു.
 
അയല്‍ക്കാരിയായ യുവതി ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ് ആണ് വീട്ടമ്മ വാങ്ങിയത്. അവരുടെ പ്രായമായ അമ്മയുടെ മൃതദേഹമാണ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്നതെന്ന് സംശയിക്കുന്നതായി വീട്ടമ്മ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ സെപ്തംബർ മുതൽ അവരെ കാണാതായിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article