Mahsa Amini: മഹ്സ അമീനിയുടെ മരണത്തിൽ ഇറാനിലെങ്ങും പ്രതിഷേധം അലയടിക്കുന്നു. ഇൻ്റർനെറ്റിന് വിലക്ക്: മരണസംഖ്യ ഉയരുന്നു

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (14:35 IST)
ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ വെച്ച് ഗുരുതരമായി പരിക്കേറ്റതിന് തുടർന്ന് മരണപ്പെട്ട മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പ്രക്ഷോഭം അലയടിക്കുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുർദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് 50ലേറെ നഗരങ്ങളിലേക്കും രാജ്യം ഉടനീളവും വ്യാപിച്ചിരിക്കുകയാണ്.
 
പ്രതിഷേധത്തിൻ്റെ അവസാന രണ്ട് ദിവസം നാലുപേർ മരിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 8 പേരാണ് രാജ്യത്തെ പ്രക്ഷോഭങ്ങളിൽ മരണപ്പെട്ടത്. പ്രക്ഷോഭത്തെ തുടർന്ന് ഇറാനിൽ ഇൻ്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
 
അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാ​ഗവും സ്ത്രീകളാണ്. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article