ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെങ്ങുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്നും പുറത്തുവരാൻ ധൈര്യം നേടും

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (22:12 IST)
ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിൻ്റെ പേരിൽ ഇറാനിൽ യുവതിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർത്തുന്ന സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെങ്ങുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടുമെന്നും തസ്ലീമ പറയുന്നു.
 
ഞാൻ വളരെ സന്തോഷവതിയാണ്. പ്രതിഷേധ സൂചകമായി അവർ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. ഹിജാബ് ധരിക്കാൻ ആഗ്രഹമുള്ള സ്ത്രീകൾക്ക് അതിനും ഇഷ്ടമില്ലാത്ത ആളുകൾക്ക് ധരിക്കാതെ ഇരിക്കാനുമുള്ള അവകാശം ഉണ്ടാകണം. അടിച്ചമർത്തലിൻ്റെയും അപമാനിക്കലിൻ്റെയും പ്രതീകമാണ് ഹിജാബ്.
 
കുടുംബത്തിൻ്റെയും സമുദായത്തിൻ്റെയും സമ്മർദ്ദം,ഭയം എന്നിവയാണ് ഹിജാബ് പതിവാക്കുന്ന മാനസികാവസ്ഥ രൂപപ്പെടുത്തുന്നതെന്നും തസ്ലീമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍