ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് തിയേറ്ററുകളിലേക്ക്, ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയി

കെ ആര്‍ അനൂപ്

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (11:00 IST)
ചിരഞ്ജീവിയുടെ കരിയറിലെ 153-ാമത്തെ ചിത്രം റിലീസിന് ഒരുങ്ങുന്നു.ഗോഡ്ഫാദര്‍ ഒക്ടോബര്‍ 5ന് തിയേറ്ററുകളിലേക്ക്.മോഹന്‍ രാജ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് ആണ് പുറത്തു വരുന്നത്.
 
ഗോഡ്ഫാദര്‍ ഒടിടി റൈറ്റ്‌സ് വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനാണ് സ്ട്രീമിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
 
പൃഥ്വിരാജ് സുകുമാരന്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്ക് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ ചെയ്യും.
നയന്‍താര, സത്യദേവ്, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖേദേക്കര്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍