കുട്ടികളെ എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയതിൽ ബാലാവകാശ കമ്മീഷൻ്റെ ഇടപെടൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:28 IST)
പാലക്കാട്ട് പത്തിരിപ്പാല ഗവണ്മെൻ്റ് സ്കൂളിലെ വിദ്യാർഥികളെ എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ്റെ ഇടപെടൽ. വിഷയത്തിൽ വിശദീകരണം നൽകാൻ ജില്ലാ കളക്ടർക്കും എസ്പിക്കും കമ്മീഷൻ നോട്ടീസ് നൽകി.
 
സംഭവത്തിൽ എഫ്ഐആർ എടുക്കണമെന്നും കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 7 ദിവസത്തിനകം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പത്തിരിപ്പാല ഗവണ്മെൻ്റ് സ്കൂളിൽ വിദ്യാർഥികളെ രക്ഷിതാക്കളുടെ അനുവാദമില്ലാതെ സമരത്തിന് ഉപയോഗപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചാ പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍