നേരത്തെ ജില്ലയിലെ തവിഞ്ഞാല്‍, കണിയാരം പ്രദേശങ്ങളിലുള്ള ഫാമുകളിലുമ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫാമിലുണ്ടായിരുന്ന പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു. കണ്ണൂരിലും പന്നിപ്പനി രോഗം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഫാമിലെ 14 പന്നികളാണ് ഇതുവരെ ചത്തത്.