African Swine Fever: പന്നിപ്പനി മനുഷ്യരിലേക്ക് പകരുമോ? അറിയേണ്ടതെല്ലാം

വെള്ളി, 22 ജൂലൈ 2022 (10:15 IST)
African Swine Fever: ആഫ്രിക്കന്‍ പന്നിപ്പനി ജാഗ്രതയിലാണ് രാജ്യം. കേരളത്തിലും പന്നിപ്പനി സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതീവ ഗുരുതരമായ വൈറസ് രോഗമാണ് പന്നിപ്പനി. 
 
കാട്ടുപ്പന്നികളില്‍ അടക്കം പടരുന്ന അസുഖമാണ് പന്നിപ്പനി. അതിവേഗം ഈ രോഗം പന്നികളില്‍ പടര്‍ന്നുപിടിക്കും. പന്നിപ്പനി ബാധിച്ച പന്നികള്‍ വേഗം ചത്തൊടുങ്ങും. മരണനിരക്ക് 100 ശതമാനമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. 
 
അതേസമയം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ആഫ്രിക്കന്‍ പന്നിപ്പനി പടരില്ല. കടുത്ത പനി, കഫക്കെട്ട്, വിശപ്പില്ലായ്മ, ശ്വാസ തടസം, ഛര്‍ദി, വയറിളക്കം എന്നിവയാണ് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍