ഞാൻ അനുഭവിക്കുന്ന വേദന എൻ്റെ അനുജന് ഉണ്ടാകരുതെന്ന് അഫ്രയുടെ വാക്കുകൾ കേരളസമൂഹത്തിൻ്റെ ഹൃദയത്തിൽ തൊടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്