Breaking News: തൃശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ് തന്നെ

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (13:30 IST)
First Monkeypox death in India: തൃശൂരില്‍ 22 കാരന്‍ മരിച്ചത് മങ്കിപോക്‌സ് ബാധിച്ചാണെന്ന് സ്ഥിരീകരണം. പൂണെ വൈറോളജി ലാബില്‍ നിന്ന് പരിശോധനഫലം ലഭിച്ചു. നേരത്തെ ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധന നടത്തിയപ്പോള്‍ മങ്കിപോക്‌സ് പോസിറ്റീവ് ആയിരുന്നു. അതിനു പിന്നാലെയാണ് സ്ഥിരീകരണത്തിനായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചത്. യുഎഇയില്‍ നിന്ന് എത്തിയ യുവാവാണ് മങ്കിപോക്‌സ് ബാധിച്ച് മരിച്ചത്. 
 
മങ്കിപോക്‌സ് ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണമാണ് ഇത്. ജൂലൈ 31 നാണ് യുവാവ് മരിച്ചത്. മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു. യുഎഇയില്‍ നിന്ന് വരുമ്പോള്‍ ഇയാള്‍ക്ക് മങ്കിപോക്‌സ് ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവരം യുവാവ് മറച്ചുവെച്ചു. ജൂലൈ 22 നാണ് യുവാവ് നാട്ടിലെത്തിയത്. 
 
നാട്ടിലെത്തിയ ശേഷം നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. യുവാവിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 15 ഓളം പേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍