മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം, അതിതീവ്ര മഴയ്ക്ക് സാധ്യത: മന്ത്രി കെ.രാജന്‍

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (11:40 IST)
സംസ്ഥാനത്ത് നാളെ വരെ അതിതീവ്ര മഴ ലഭിക്കുമെന്ന് മന്ത്രി കെ.രാജന്‍. നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ പെയ്‌തേക്കും. വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശ മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം. മലയോര മേഖലകളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ യാത്രകള്‍ ഒഴിവാക്കണം. വനത്തിലെ ട്രക്കിങ്, മീന്‍ പിടിത്തം എന്നിവ പാടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍