വൈകീട്ടോടെ കേരളത്തില്‍ മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത

വ്യാഴം, 12 മെയ് 2022 (13:27 IST)
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വൈകീട്ടോടെ സംസ്ഥാനത്ത് ഉടനീളം മഴ കനക്കും. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലങ്കര ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍