യുഎഇയില്‍ നിന്ന് സന്തോഷവാര്‍ത്ത; എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2022 (08:01 IST)
യുഎഇയിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു. നവംബര്‍ ഏഴ് തിങ്കളാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ്. അല്‍ ഹൊസന്‍ ആപ്പ് വഴി ഗ്രീന്‍ പാസ് ഇനി നിര്‍ബന്ധമല്ല. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 
 
പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ കാര്‍ഡും മാസ്‌കും ഇനി നിര്‍ബന്ധമല്ല. ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ് മാസ്‌ക് ധരിക്കേണ്ടതുള്ളൂ. പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്‌കുകള്‍ ആവശ്യമില്ല. 
 
അതേസമയം, കോവിഡ് ബാധിച്ചവര്‍ അഞ്ചുദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article