ക്ഷയരോഗ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വര്‍ഷം ലോകത്ത് 1.06 കോടി ആളുകള്‍ക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ 4.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടില്‍ പറയുന്നു. 16 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വര്‍ധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്ഷയരോഗത്തിനെതിരെ ജാഗ്രത വേണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.