തന്നെ വധിക്കാന്‍ ശ്രമിച്ചത് പാക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെന്ന് ഇമ്രാന്‍ ഖാന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 5 നവം‌ബര്‍ 2022 (13:18 IST)
തന്നെ വധിക്കാന്‍ ശ്രമിച്ചത് പാക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെന്ന് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടക്കമുള്ളവരാണ് തനിക്കെതിരെയുണ്ടായ വധശ്രമത്തിന് പിന്നിലെന്ന് മുന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 
 
ഇസ്ലാമാബാദിലെ റാലിക്കിടെയാണ് വെടിവെപ്പുണ്ടാകുകയും ഇമ്രാന്‍ ഖാന് പരിക്കേല്‍ക്കുകയും ചെയ്തത്. ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, ആര്‍മി മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരും ഇതിനുപിന്നിലുണ്ടെന്നും ഇമ്രാന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍