ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 മാര്‍ച്ച് 2025 (16:18 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു. ഉത്തരവ് അമേരിക്കന്‍ ഫെഡറല്‍ കോടതിയാണ് മരവിപ്പിച്ചത്. എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് തുല്യരായിട്ടാണെന്ന അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപിന്റെ ഉത്തരവ് കോടതി സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി മാസത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്.
 
നിലവിലുള്ള ട്രാന്‍സ്ജന്ററുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എന്നാല്‍ പുതിയതായി എല്‍ജിബിടിക്യു വിഭാഗത്തില്‍ നിന്നുള്ളവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നായിരുന്നു ട്രംപ് ഉത്തരവില്‍ പറഞ്ഞത്. 2016ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള വിലക്ക് നീക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍