മുപ്പത്തിയൊന്നു വിരലുകളുമായി കുഞ്ഞ് പിറന്നു; എന്ത് ചെയ്യണമെന്ന് അറിയാതെ ഡോക്‌ടർമാർ, മാതാപിതാക്കള്‍ ആശങ്കയില്‍

Webdunia
ബുധന്‍, 4 മെയ് 2016 (11:12 IST)
മുപ്പത്തിയൊന്നു വിരലുകളുമായി ചൈനയില്‍ കുഞ്ഞ് പിറഞ്ഞു. മൂന്നുമാസമായ കുഞ്ഞിന് ഇരു കൈകളിലും തള്ളവിരല്‍ ഇല്ല. ഓരോ കാലിൽ എട്ട് വിരലുകൾ വീതവും ഒരു കൈയിൽ എട്ടും അടുത്തതിൽ ഏഴും വിരലുകളാണുള്ളത്. ദക്ഷിണ ചൈനയിലാണ് അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ഹോങ്ങ്ഹോങ്ങ് എന്ന ചെല്ലപേരിൽ വിളിക്കുന്ന കുഞ്ഞിന് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കിലും മാതാപിതാക്കള്‍ ആശങ്കയിലാണ്. ഹോങ്ഹോങ്ങിന്റെ അമ്മയ്‌ക്കും സമാനമായ അവസ്ഥ ഉണ്ടായിരുന്നുവെങ്കിലും ഇത്രയും വിരലുകള്‍ ഉണ്ടായിരുന്നില്ല.

ഹോങ്ഹോങ്ങിന്റെ പ്രസവത്തിന് മുമ്പ് നടത്തിയ ചികിത്സകളിലും പരിശോധനകളിലും കുഞ്ഞിന് വിരലുകള്‍ കൂടുതല്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പരിശേധനയില്‍ കുഞ്ഞിന് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ ഡോക്‍ടര്‍മാര്‍ക്കും സാധിച്ചിരുന്നില്ല.
 തുടര്‍ന്ന് പ്രസവശേഷമാണ്
അമ്മയുടെ അവസ്ഥയെക്കാൾ പ്രശ്‌നമാണ് കുഞ്ഞിനെന്ന് മനസിലായത്.

കുഞ്ഞിന്റെ വിരലുകള്‍ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്. അല്ലെങ്കിൽ അസ്ഥികൾ ഉറയ്‌ക്കുന്നതിനു മുമ്പ് ആറുമാസത്തിനും ഒരു വർഷത്തിനും ഇടയ്‌ക്ക് ശസ്ത്രികയ നടത്തണമെന്നും ഇവര്‍ പറഞ്ഞൂ.
Next Article