സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികൾക്ക് സാരമായി പരിക്കേറ്റു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബാങ്ക്‌സിയ റോഡ് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
എട്ടു വയസ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.