സൗദി രാജകുമാരൻ കൊല്ലപ്പെട്ടു

തിങ്കള്‍, 6 നവം‌ബര്‍ 2017 (08:40 IST)
സൗദി രാജകുമാരൻ മൻസൂൻ ബിൻ മുക്രിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗദി രാജകുമാരൻ അടക്കം എട്ട് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
 
മഹൈല്‍ അസീര്‍ മുനിസിപ്പാലിറ്റിയില്‍ പദ്ധതികളുടെ അവലോകനത്തിന് എത്തിയതായിരുന്നു സംഘം. സാഹിലിയ മേഖലയില്‍ പരിശോധന പൂർത്തിയായ സംഘം തിരിച്ചു കയറി. റഡാറില് വെച്ച് ഹെലികോപ്റ്റർ അപ്രത്യക്ഷമാവുകയും പിന്നീട് യമന്‍ അതിര്‍ത്തിയോടടുത്ത അബഹയില്‍ തകർന്നു വീണതായി കണ്ടെത്തുകയുമായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല.
 
സൗദിയിൽ നിരവധി രാജ കുമാരന്മാരേ അഴിമതിയുടെ പേരിൽ ജയിലിൽ ആക്കുകയും, വൻ അട്ടിമറി നീക്കങ്ങൾ നടക്കുന്നതിനും ഇടയിലാണ്‌ ഈ ദുരന്തം. ഹെലികോപ്ടര്‍ കാണാതായെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥലത്ത് ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍