അഴിമതിക്ക് മാപ്പില്ല; രാജകുമാരന്മാരും മൻസ്ത്രിമാരും അറസ്റ്റിൽ, സൗദി മന്ത്രിസഭയിൽ വൻ അഴിച്ചു പണി

ഞായര്‍, 5 നവം‌ബര്‍ 2017 (10:34 IST)
സൗദി മന്ത്രിസഭയിൽ വൻ അഴിച്ചു പണി. അഴിമതിയെ തുടർന്ന് സൗദി രാജകുമാരൻമാരേയും മന്ത്രിമാരേയും അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മന്ത്രിസഭയിൽ വൻ അഴിച്ചു പണി വേണ്ടിവരുന്നത്. അഴിമതി വിരുദ്ധ കമ്മിറ്റിയാണ് 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരേയും അറസ്റ്റ് ചെയ്തത്. 
 
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സൗദിയില്‍ തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടയ്ക്കുള്ള പ്രഖ്യാപനവും ഇതിന് പിന്നാലെ ഉണ്ടായിട്ടുണ്ട്. 
 
അഴിമതി കേസുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്നം പരിഹരിക്കുന്നതിനായി കമ്മറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍