മധ്യ ഇറ്റലിയിൽ വീണ്ടും ശക്തമായ ഭൂകമ്പം. ഇന്ത്യൻ സമയം 12 മണിയോടെയാണു റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങളും ഉണ്ടായിട്ടുണ്ട്. തലസ്ഥാനമായ റോം അടക്കം കുലുങ്ങി. ആളപായമുള്ളതായി ഇതുവരേയും റിപ്പോര്‍ട്ടില്ല.
പെറൂജിയയാണ് പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ബുധനാഴ്ചയും മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കി ഭൂകമ്പം നടന്നിരുന്നു. പെറൂജിയ തന്നെയായിരുന്നു അന്നത്തെ ഭൂകമ്പത്തിന്റെയും പ്രഭവകേന്ദ്രം.