കാന്‍ഡിഡ ഓറിസ് ഫംഗസ് സ്ഥിരീകരിച്ചതായി യുഎസ്; ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല, ആരോഗ്യവിദഗ്ധരുടെ പ്രവചനം സത്യമാകുന്നു

Webdunia
ശനി, 24 ജൂലൈ 2021 (11:00 IST)
അമേരിക്കയില്‍ കാന്‍ഡിഡ ഓറിസ് ഫംഗസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കാത്ത ഗുരുതര സ്വഭാവമുള്ള ഫംഗസ് ബാധയാണിത്. കോവിഡ് മഹാമാരിക്ക് ശേഷം കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ലോകത്ത് പിടിമുറുക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ കഴിഞ്ഞ ജനുവരിയില്‍ പ്രവിചിച്ചിരുന്നു. 
 
വാഷിങ്ടണ്‍ ഡിസിയിലാണ് കാന്‍ഡിഡ ഓറിസ് ഫംഗസ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്നാണ് ഈ വൈറസ് ബാധയെ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഈ അണുബാധ മരണത്തിനു പോലും കാരണമായേക്കാം. 2009 ലാണ് കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാന്‍ കഴിയുമെന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഫംഗസ് ബാധ കൂടുതല്‍ സങ്കീര്‍ണമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article