ബസ് അപകടം: പതിനൊന്ന് പേര്‍ മരിച്ചു

Webdunia
ശനി, 29 നവം‌ബര്‍ 2014 (12:02 IST)
നേപ്പാളില്‍ ഉണ്ടായ ബസ് അപകടത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്‍. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ബസില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉണ്ടായിരുന്നതായാണ് സൂചന. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. സമീപ വാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.