ഫ്ലോറിഡ: 136 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ ബോയിംഗ് 737 വിമാനം ഫ്ലോറിഡയിലെ സൈന്റ് ജോൺസ് നദിയിലേക്ക് പതിച്ചു. ജാക്സൺവില്ലെയിലെ നേവൽ എയർ ബേസിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 9.45ഓടെയായിരുന്നു അപകടം.
ഗൊണ്ടനാമോ ബേ നേവൽ ബേസിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിനീങ്ങിയ വിമാനം സമിപത്തെ സെന്റ് ജോൺസ് നദിയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺവില്ലെ മേയർ ട്വീറ്റിലൂടെ അറിയിച്ചു. അപകടത്തെ തുടർന്ന് വിമാനത്തിലെ ഇന്ധനം നദിയിലേക്ക് പടർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത് നീക്കം ചെയ്യാനുള്ള പ്രവർത്തികൾ തുടരുകയാണ്.