'ഷോ' കാണിക്കാൻ നടുറോഡിൽ പണം വാരിവിതറി യുവാവ്, പിന്നീട് സംഭവിച്ചതിങ്ങനെ !

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (18:20 IST)
റോഡിൽ പണം വാരിവിതറി ഷോ കാണിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ ചെയ്തു ഏഷ്യൻ സ്വദേശിയായ 30കാരബെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ദേയനാകാനായാണ് യുവവ് ഇത്തരം ഒരു പ്രവർത്തി ചെയ്തത്. എന്നാൽ വീഡിയോ പ്രചരിച്ചതോടെ യുവാവിനെ പൊലീസി അറസ്റ്റ് ചെയ്യുകയായിരുന്നു.
 
സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം പ്രതി ഇത് സമ്മതിച്ചതായും ദുബായ് പൊലീസ് സെക്യൂരിറ്റി മീഡിയ ഡിപാർ‌ട്ട്‌മെന്റ് ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം വ്യക്തമാക്കി. പണം വലിച്ചെറിയുന്നതും ഇത് ദൃശ്യങ്ങൾ വഴി പ്രചരിപ്പിക്കുന്നതും യുഎഇയിൽ കുറ്റകരമാണ്.
 
പ്രതിയുടെ നടപടി സംസ്കാര ശൂന്യമാണ് എന്ന് ദുബായ് പൊലീസ് പറഞ്ഞു. സൈബർ ക്രൈമിന്റെ 29ആം അർട്ടിക്കിൾ പ്രകാരമുള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തിരിക്കുന്നത്. ജയിൽശിക്ഷ കൂടാതെ പത്ത് ദശലക്ഷം ദിർഹം പിഴയും കുറ്റകൃത്യത്തിന് ശിക്ഷയായി ലഭിച്ചേക്കാം. നിയമം അറിയില്ല എന്ന് പറഞ്ഞ് കുറ്റങ്ങളിൽ നിന്നും രക്ഷപ്പെടാനാകില്ല എന്നും ദുബായ് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article