സാംസങ് ഗ്യാലക്സി ഫോൾഡ് അധികം വൈകതെ വിപണിയിൽ എത്തിയേക്കും

വെള്ളി, 2 ഓഗസ്റ്റ് 2019 (17:01 IST)
സാംസംഗ് ഗ്യാൽക്സി ഫോൾഡ് സ്മാർട്ട്‌ഫോൺ ഉടൻ അന്താരാഷ്ട്ര വിപണിയിൽ എത്തിയേക്കും. ഫോണിന്റെ അവസാനവട്ട പരിശോധനകൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഇതോടെ മടക്കാവുന്ന സ്മാർട്ട്‌ഫോണുകൾ എന്ന സ്മാർട്ട്‌ഫോൺ രംഗത്തെ മറ്റൊരു പരീക്ഷണംകൂടി വിജയകരമായി അവതരിപ്പിക്കപ്പെടും.
 
7.3 ഇഞ്ച് ഫ്ലക്‌സിബിൾ അമോ‌ലെഡ് ഡിസ്‌പ്ലേയും, 4.5 ഇഞ്ചിന്റ് മറ്റൊരു ഡിസ്പ്ലേയുമാണ് ഫോണിൽ ഉള്ളത്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രഗൺ 855 പ്രൊസറിന്റെ കരുത്തിലാണ് സ്മാർട്ട്‌ഫോൺ എത്തുക. 5G സപ്പോർട്ടോടുകൂടിയാണ് ഗ്യാലക്സി ഫോൾഡ് എത്തുക എന്നതാണ് മറ്റൊരു പ്രത്യേകത. 
 
ഈ വർഷം ഏപ്രിലിൽ ഫോൺ പുറത്തിറക്കും എന്നാണ് നേരത്തെ സാംസങ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സ്മാർട്ട്‌ഫോണിന്റെ ഫ്ലക്സിബിൾ ഡിസ്പ്ലേയിൽ തകരാറുകൾ കണ്ടെത്തിയതോടെ ഫോണിന്റെ അവതരണം വൈകുകയായിരുന്നു. തകരാറുകൾ പുർണമായും പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ
 
സ്മാർഫോണുകളുടെ റിവ്യു മോഡലുകളിലാണ് അപാകത കണ്ടെത്തിയത്. തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഗ്യാൽക്സി ഫോൾഡ് സ്മാർട്ട്‌ഫോണുകളുടെ ഡിസ്‌പ്ലേ പൊട്ടുന്നതായി റിവ്യൂവർമാർ വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിൽ ഗ്യാൽക്സി ഫോൾഡ് വിൽപ്പനക്കെത്തിക്കും എന്ന് നേരത്തെ തന്നെ സാംസങ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയിൽ ഈ മോഡൽ നിർമ്മിക്കില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍