വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ രാജ്യസഭയിലും പാസായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് സർക്കാർ ഇരുസഭകളിലും ബില്ല് പാസാക്കിയത്. ദൂരവ്യാമായ പ്രത്യാഘാതകങ്ങൾ രാജ്യത്ത് ഉണ്ടാക്കുന്ന ഒരു ബില്ലിനെയാണ് നിസാരവൽക്കരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പാസാക്കിയിരിക്കുന്നത്.
സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കുമ്പോൾ പേരുമാറ്റി പ്രവർത്തിക്കുന്നത് തടയാനാണ് വ്യക്തികളെ ഭീകരർ ആയി പ്രഖ്യാപിക്കുന്ന മാറ്റം കൊണ്ടുവരുന്നത് എന്നും ഭീകരവാദത്തെ തടയാൻ അന്വേഷണ ഏജൻസികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമാണ് ഇതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. എന്നാൽ ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സർക്കാർ ചിന്തിക്കുന്നില്ല.