ലോകത്തിലെ മുൻനിര ഓയിൽ കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വിൽപ്പന തുക ലോക റെക്കോർഡ് സൃഷ്ടിക്കും. തിങ്കളാഴ്ച അവതരിപ്പിച്ച സൗദി വിഷൻ 2030 എന്ന പദ്ധതിയിലാണ് അരംകോയുടെ ഓഹരികൾ അഞ്ചു ശതമാനത്തിൽ താഴെ വിറ്റഴിക്കുമെന്ന് ഉപകിരീടാവകാശി ബിൻ സൽമാൻ അറിയിച്ചു.
വിറ്റഴിക്കപ്പെടുന്ന തുക പൊതുനിക്ഷേപനിധിയിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര ലക്ഷം കോടി (162 ലക്ഷം കോടി) രൂപയാണ് ഇതിനായി സമാഹരിക്കുക. ആലിബാബ ഹോൾഡിങ്സ് ഗ്രൂപ്പിന്റെ 2500 കോടി ഡോളറാണ് ഈ മേഖലയിൽ നിലവിലുള്ള ലോക റെക്കോർഡ്. ഇത് തകർക്കാൻ അരംകോ ലക്ഷ്യം വയ്ക്കുന്നത് ഇതിന്റെ നൂറിരട്ടിയാണ്.
ലോകത്തിലെ ഏറ്റവും വലിയഎണ്ണകമ്പനി എന്നതിൽ നിന്നും ലോകത്തിലെ തന്നെ വലിയ ശക്തിയായി വളരുന്നത് ലക്ഷ്യമിട്ടാണ് സൗദിയുടെ 2030 വികസനരേഖ. പുത്തൻ മേഖലയിലേക്കുള്ള സൗദിയുടെ ഈ പദ്ധതി രാജ്യത്തിന്റെ വരുമാനം കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.