ക്ഷേത്രത്തിനുള്ളില്‍ സഹോദരിമാര്‍ തുണിയുരിഞ്ഞു, പടം നെറ്റിലിട്ടു!

Webdunia
ഞായര്‍, 8 ഫെബ്രുവരി 2015 (13:14 IST)
ലോക പൈതൃക സമ്പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പോഡിയയിലെ അങ്കോര്‍വാര്‍ ക്ഷേത്രത്തിനുള്ളില്‍ നഗ്നരായി നിന്ന് സ്വന്തം ശരീര സൌന്തര്യം പകര്‍ത്തിയ കേസില്‍ വീണ്ടും വിദേശികള്‍ അറസ്റ്റില്‍. അമേരിക്കക്കാരായ സഹോദരികളായ 22-കാരിയായ ലിന്‍ഡ്‌സെ ആദംസും സഹോദരി ലെസ്ലിയുമാണ് അറ്സ്റ്റിലായത്. ഫോട്ടോ പകര്‍ത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. മാപ്പപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നടപടി ശിക്ഷ അര്‍ഹിക്കുന്നതുതന്നെയെന്ന നിലപാടിലാണ് ക്ഷേത്രത്തിന്റെ ചുമതലയിലുള്ള സുരക്ഷാ ഏജസി.
 
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് ഇവിടെ സഞ്ചാരികളെ ഇത്തരത്തില്‍ പിടികൂടുന്നത്. സമുച്ചയത്തിലെ മറ്റൊരു ക്ഷേത്രത്തിനുമുന്നില്‍ തുണിയഴിച്ച് പരസ്പരം ഫോട്ടോയെടുക്കുകയായിരുന്ന ഫ്രാന്‍സില്‍നിന്നുള്ള മൂന്ന് സഞ്ചാരികളെ കഴിഞ്ഞാഴ്ച പിടികൂടി നാടുകടത്തിയിരുന്നു. ഇവര്‍ എടുത്ത ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായതിനെ തുടര്‍ന്ന് നാണം കെട്ട കമ്പോഡിയന്‍ അധികൃതര്‍ പരിശോധന ശക്തമാക്കിയതിനു പിന്നാലെയണ് ഈ സഹോദരിമാരെ പിടികൂടിയത്.
 
ക്ഷേത്ര സമുച്ചയത്തിലെ പ്രിഖാന്‍ ക്ഷേത്രത്തിനടുത്തുവെച്ചാണ് പരസ്പരം ശരീരസൗന്ദര്യം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച് അറസ്റ്റിലായത്.  അത് പൈതൃകസ്മാരകമാണെന്നും പരിശുദ്ധമായ പ്രദേശമാണെന്നും അറിയില്ലായിരുന്നുവെന്നാണ് സഹോദരിമാരുടെ വാദം. എന്നാല്‍ പരിശുദ്ദവും പുണ്യവുമായി കരുതപ്പെടുന്ന ക്ഷേത്രത്തിനുള്ളില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അത് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് കമ്പോഡിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കമ്പോഡിയയിലെ ഏറ്റവും പ്രധാനപ്പെട്ട സഞ്ചാരകേന്ദ്രം കൂടിയാണ് അങ്കോര്‍വാര്‍ പൈതൃകകേന്ദ്രം.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article