നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത്, തിരിച്ചു പൊയ്‌ക്കോള്ളൂ; ഹിലാരിക്ക് ആരെയും കാണാന്‍ ഇഷ്‌ടമില്ലേ?

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (14:51 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹിലാരി ക്ലിന്റൺ ഇന്ന് അനുയായികളോട് സംസാരിക്കില്ല. ഹിലാരിയുടെ ക്യാംമ്പെയ്ൻ മാനേജർ ജോൺ പെഡസ്റ്റോയാണ് ഇക്കാര്യമറിയിച്ചത്.

രാത്രി ഏറെ വൈകിയിരിക്കുന്നു, നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത്. ഹില്ലരി നിങ്ങളോട് സംസാരിക്കാന്‍ വരില്ല എന്നായിരുന്നു ഹില്ലരിയുടെ വാക്കുകള്‍ക്കായി കാത്തരുന്ന അണികളോട് കാംപയിന്‍ മേധാവി പറഞ്ഞത്. ഇതിനെ ഹില്ലരിയുടെ തോല്‍വി സമ്മതമായാണ് ട്രംപ് ക്യാംപ് വിലയിരുത്തുന്നത്.

അതേസമയം, തോൽവി അംഗീകരിച്ച ഹിലാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പരാജയപ്പെടുന്നയാൾ അത് അംഗീകരിച്ചുകൊണ്ട് അനുയായികളെ അഭിസംബോധന ചെയ്യുകയെന്നതാണ് കീഴ്വഴക്കം.
Next Article