ട്രംപ് ഭരിച്ചപ്പോള്‍ അമേരിക്ക പലതായി വിഭജിക്കപ്പെട്ടു: ബരാക് ഒബാമ

ശ്രീനു എസ്
തിങ്കള്‍, 16 നവം‌ബര്‍ 2020 (14:45 IST)
ട്രംപ് ഭരിച്ചപ്പോള്‍ അമേരിക്ക പലതായി വിഭജിക്കപ്പെട്ടുവെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഇതില്‍ നിന്ന് അമേരിക്കയ്ക്ക് മുന്നേറ്റമുണ്ടാകാന്‍ ജോ ബൈഡന്റെ വിജയം സഹായിക്കുമെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ഒരു തവണത്തെ ഭരണം കൊണ്ടൊന്നും ട്രംപുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും ഒബാമ വ്യക്തമാക്കി.
 
എന്തായാലും പുതിയ ഭരണത്തില്‍ അമേരിക്കയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും രാജ്യത്തെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും ഒബാമ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article