ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 67 ആയി

ശ്രീനു എസ്
തിങ്കള്‍, 16 നവം‌ബര്‍ 2020 (14:00 IST)
ചുഴലിക്കാറ്റും പേമാരിയും മൂലമുണ്ടായ ദുരന്തത്തില്‍ ഫിലിപ്പീന്‍സില്‍ മരണം 67 ആയി. 12പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പേമാരിക്കൊപ്പം മണ്ണിടിച്ചിലും ഉണ്ടായതാണ് ദുരന്തത്തിന് തീവ്രത കൂട്ടിയത്. തലസ്ഥാനമായ മനില ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. 
 
ദുരന്തത്തില്‍ 26000ത്തോളം വീടുകള്‍ നശിച്ചു. കൂടാതെ രണ്ടരക്കോടി ഡോളറിന്റെ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article